കടമേരി:(vatakara.truevisionnews.com) റഹ്മാനിയ്യ സ്ഥാപനങ്ങളുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും അതിൽ യു.എ.ഇ കമ്മിറ്റി നൽകിയ സംഭാവനകൾ തുടക്കത്തിലേ ഉള്ളതാണെന്നും റഹ്മാനിയ്യ അറബിക് കോളേജ് ജനറൽ സെക്രട്ടറി ചിക്കിലോട്ട് കുഞ്ഞബ്‌ദുല്ല മുസ്‌ലിയാർ പറഞ്ഞു.
റഹ്മാനിയ്യ യു.എ.ഇ ചാപ്റ്റർ കോളേജ് ഓഫീസിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ചിറക്കൽ ഹമീദ് മുസ്ലിയാർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഇ.പി.എ ഖാദർ ഫൈസി, ടി.വി.പി മുഹമ്മദലി, കടോളി അഹമ്മദ് സംസാരിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി പി.കെ കരീം സ്വാഗതവും ഇസ്മായിൽ നന്ദിയും പറഞ്ഞു
Rahmaniyya College UAE Committee held a leadership meeting