അഴിയൂർ: (vatakara.truevisionnews.com)ദേശീയപാതയിൽ അഴിയൂർ മുതൽ മുരാട് വരെ തകർന്ന സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാൻ ദേശീയ പാത അതോററ്ററി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചോമ്പാല കമ്പയിൻ ആർട്സ് ആൻറ്റ് സ്പോർട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.
റോഡിന്റെ തകർച്ച മുലം ഗതാഗത സ്തംഭനം നിത്യസംഭവമാണ്. പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.കെ. ജഗൻ മോഹൻ, അഡ്വ നിയാഫ്, ബി കെ റൂഫൈയിദ് , ,പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ. സി കെ മായിർ,ഷംസീർ അത്താണിക്കൽ എന്നിവർ സംസാരിച്ചു
Demand to make damaged service roads from Azhiyur to Murad fit for traffic