വടകര: (vatakara.truevisionnews.com) കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോഴിക്കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വടകര നിയോജക മണ്ഡലം തലത്തിൽ നടത്തിയ ശാസ്ത്രക്വിസ് മത്സരത്തിൽ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളായ ഗീതിക. വി, ശ്രാവണഎസ്.എൽ എന്നിവർ ഒന്നാം സ്ഥാനം നേടി.
ചോറോട് ഗവൺമെൻറ് ഹൈസ്‌കൂൾ വിദ്യാർത്ഥികളായ കാർത്തിക് പി.പി, പൃഥിക് പി.പി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടന്ന ശാസ്ത്ര ക്വിസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ബ്ലോക്ക് പഞ്ചായത്ത് കോർഡിനറ്റർ നജ്മുസാഖിബ് അധ്യക്ഷം വഹിച്ചു. ശ്രീവേദ,അർച്ചന,ദേവസ്നിഗ്ദ്ധ.ടി എന്നിവർ സംസാരിച്ചു.



വിജയികൾക്കുള്ള മെമെന്റോയും സർട്ടിഫിക്കറ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.എൻ.എസ്. എസ് വളണ്ടിയർമാരായ വേദ രാജ് ,ശ്രീദേവശ്രവ ,ശിവാനിനന്ദ ,നാഫിയ ഫാത്തിമ,ശ്രീവിക,ദേവാംഗന,ദിയ, ഭക്തപ്രിയ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Science Quiz St. Anthonys Girls High School Vadakara achieved success