മടപ്പള്ളി: (vatakara.truevisionnews.com)മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി. 2023-25 ബാച്ചിലെ പാസിംഗ് ഔട്ട് പരേഡ് ആണ് സംഘടിപ്പിച്ചത്. പരേഡിൽ കോഴിക്കോട് റൂറൽ അഡീഷണൽ ഡിവൈ എസ് പി എ.പി ചന്ദ്രൻ (ഡിഎൻഒ)സല്യൂട്ട് സ്വീകരിച്ചു.
ജില്ലപഞ്ചായത്ത് മെമ്പർ എൻ.എം വി മല ഹെഡ്‌മാസ്റ്റർ ഗഫൂർ എൻ, ചോമ്പാല പോലീസ് സ്റ്റേഷൻ ഐ പി സേതുനാഥ് എസ് ആർ, എഡിഎൻഒ സുനിൽകുമാർ,പ്രിൻസിപ്പാൾ ഖാലിദ് പി ടി എ പ്രസിഡണ്ട് സുനീഷ്, തയ്യിൽ, എസ് എം സി ചെയർമാൻ പ്രീജിത്ത്, കോഴിക്കോട് റൂറലിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



വടകര സ്റ്റേഷനിലെ എ എസ് ഐ സജു പരേഡിന് പരിശീലനം നൽകി. ചോമ്പാല സ്റ്റേഷനിലെ ഡി ഐമാരായ രാകേഷ് രമ്യ തുടങ്ങിയവരും സി പി ഒമാരായ ഷൈനി ടീച്ചർ കലൈചെൽ വി ടീച്ചറും നേതൃത്വം നൽകി.
SPC passing out parade at Madappally GVHS was impressive