വടകര: (vatakara.truevisionnews.com) ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന വടകര ഇസ്ലാമിക് വെൽഫെയർ അസോസിയേഷൻ (വിവ) പ്രവർത്തകരുടെ കുടുംബ സൗഹൃദ സംഗമം ശ്രദ്ധേയമായി. വീരഞ്ചേരിയിലെ വിവ സകൂളിൽ പരിപാടി മികച്ച പങ്കാളിത്തത്തോടെ നടന്നു. കെ.കെ.രമ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രൊഫ.കെ.കെ മഹമൂദ് അധ്യക്ഷത വഹിച്ചു. എൻ.പി.അബ്ദുല്ല ഹാജി, ടി.കെ.അബ്ദുൽ സത്താർ, ഷുക്കൂർ മണപ്രത്ത്, അൻവർ ബാബു, കെ.പി.ഹാരിസ്, എം.പി.മുസമ്മിൽ, കഞ്ഞമ്മദ് കാപ്പാൻ, ആവിക്കൽ ഹാരിസ്, പി.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Viwa family friendly gathering in vatakara