Aug 5, 2025 01:15 PM

വടകര : (vatakaranews.com) ഒരു മിടുക്കനായ വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായി , ആര് ഉത്തരവാദി എവിടെ പരാതി പറഞ്ഞു. ആരോട് പരാതി പറഞ്ഞു എന്നുള്ള വിവാദങ്ങളും നടപടികളും ഒക്കെ നമുക്ക് മുന്നിലുണ്ട്. വൈദ്യുതി വകുപ്പിനോട് വടകരക്കാരും ചോദിക്കുകയാണ്, നിങ്ങൾ ഒരു ദുരന്തത്തിന് കൂടി കാത്തിരിക്കയാണോ?

വടകര അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ അറ്റ് തൂങ്ങാൻ പാകത്തിൽ കിടന്നിട്ട് ആഴ്ച്ചകളായി. അറക്കിലാട് കുളങ്ങരത്ത് ജെ ബി സ്കൂൾ സ്കൂളിന് സമീപത്താണ് മരം മുറിഞ്ഞ് വീണു ലൈനിൽ തട്ടി നിൽക്കുന്നത്.

ഇലക്ട്രിസിറ്റി അധികാരികളെ പലവട്ടം അറിയിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. മാവ് മരത്തിൻ്റെ ശിഖിരമാണ് വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണത്. എന്നാൽ സ്ഥല ഉടമ ഇത് നീക്കം ചെയ്യണമെന്ന നിലപാടാണ് ഒരു വിഭാഗം കെ എസ് ഇ ബി ജീവനക്കാർ സ്വീകരിച്ചത് എന്ന ആക്ഷേപവുമുണ്ട്.


Electric line in a dangerous condition near the Arakkilad school

Next TV

Top Stories










News Roundup






//Truevisionall