അരങ്ങുണർത്താൻ സുവീരൻ വരുന്നു; വീണ്ടുമൊരു നാടക വിസ്മയവുമായ്

അരങ്ങുണർത്താൻ സുവീരൻ വരുന്നു; വീണ്ടുമൊരു നാടക വിസ്മയവുമായ്
Aug 6, 2025 09:12 AM | By Anjali M T

വടകര (vatakara.truevisionnews.com): ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകനും നാടകപ്രവർത്തകനുമായ സുവീരൻ്റെ പുതിയ നാടകം അണിയറയിൽ ഒരുങ്ങുന്നു. എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ വില്യാപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നാടകലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടകത്തിൻ്റെ പരിശീലനം നടക്കുന്നത്.

ജൂലൈ അവസാനം ആരംഭിച്ച നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയവരുൾപ്പെടെ പ്രമുഖരായ അഭിനേതാക്കൾ പങ്കെടുക്കുന്നു. ബിമൽ സാംസ്കാരിക ഗ്രാമത്തിൽ ആരംഭിച്ച റിഹേഴ്സൽ പ്രതികൂല കാലാവസ്ഥ കാരണമാണ് വില്യാപ്പള്ളിയിലേക്ക് മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. നാടകവുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ട്.

ആഗസ്തിൽ പരിശീലനം പൂർത്തിയാക്കി അടുത്ത മാസം അരങ്ങിലെത്തിക്കാനാണ് " ആയുസ്സിൻ്റെ പുസ്തക " മുൾപ്പെടെ വിവിധ അക്കാദമി പുരസ്കാരങ്ങൾ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ സംവിധായകനായ സുവീരൻ ഒരുങ്ങുന്നത്. 50 ഓളം അഭിനേതാക്കൾ വേഷമിടുന്ന നാടകത്തിലേക്ക് ചേരാൻ താൽപര്യമുള്ളവർക്ക് ആഗസ്ത് 10 വരെ അവസരമുണ്ടെന്നും 8113875011, 7902998301, 9497646737 എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് സന്ദേശമയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

National Film Award-winning director and playwright Suveeran's new play is in the works

Next TV

Related Stories
തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aug 6, 2025 04:14 PM

തെരച്ചിൽ വിഫലം; വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വടകരയിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി

Aug 6, 2025 02:14 PM

വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി

വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ...

Read More >>
സ്മരണ പുതുക്കി; എം കെ കൃഷ്ണന്റെ ഓർമ്മകളിൽ ആര്‍ജെഡി

Aug 6, 2025 12:41 PM

സ്മരണ പുതുക്കി; എം കെ കൃഷ്ണന്റെ ഓർമ്മകളിൽ ആര്‍ജെഡി

എം കെ കൃഷ്ണന്റെ സ്മരണ പുതുക്കി ആര്‍ജെഡി...

Read More >>
വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണം -പാറക്കൽ അബ്ദുല്ല

Aug 6, 2025 12:14 PM

വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണം -പാറക്കൽ അബ്ദുല്ല

വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണമെന്ന് പാറക്കൽ...

Read More >>
സംഗീത പ്രേമികൾക്കായ്; ആവിക്കര  സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി

Aug 6, 2025 11:25 AM

സംഗീത പ്രേമികൾക്കായ്; ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി

ആവിക്കര സിംഫണി മ്യുസിക്കൽ ക്ലബ് പ്രവർത്തനം തുടങ്ങി...

Read More >>
സ്വാഗതസംഘമായി; വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി ഒരുങ്ങുന്നു

Aug 6, 2025 10:52 AM

സ്വാഗതസംഘമായി; വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി ഒരുങ്ങുന്നു

വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 'ഓണവൈബ്' ഓണാഘോഷ പരിപാടി...

Read More >>
Top Stories

//Truevisionall