വില്യാപ്പള്ളി: (vatakara.truevisionnews.com)വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനങ്ങൾ ചിട്ടയോടെ ഉള്ളതാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. അരയാക്കൂൽതാഴ ശാഖ മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജീവിതത്തിലും വിജയം നേടാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്‌എസ്‌എൽസി, പ്ലസ് ടൂ, എൽഎസ്എസ്, യുഎസ്എസ് ഉന്നത വിജയികളെയും നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നേടിയവരെ അനുമോദിച്ചു.



പുതിയ ടെക്നോളജിക്കനുസരിച്ച് വിദ്യർഥി സമൂഹം വളരണമെന്നും പാറക്കൽ കൂട്ടിചേർത്തു. മുറിച്ചാണ്ടി അമ്മദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ആനാറത്ത് ഹമീദ്ഹാജി, എം.കെ റഫീഖ്, മോഹനൻ ചീളുപറമ്പത്ത്, സുബൈദ കുയ്യടി, നൈസാം രാജഗിരി, എം.കെ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. വി.കെ സുബൈർ സ്വാഗതവും സി.കെ മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
Parakkal Abdullah urges students to be organized in their daily activities