Aug 6, 2025 04:14 PM

വടകര: (vatakara.truevisionnews.com)വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുക്രിവളപ്പിൽ സുബൈറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വടകര ഇരിങ്ങലിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ മുക്രിവളപ്പിൽ സുബൈറും മകൻ സുനീറുമാണ് അപകടത്തിപ്പെട്ടത്.

അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതാവുകയായിരുന്നു. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. അപകടത്തിൽപ്പെട്ട തോണി ഇന്നലെ രാത്രി തന്നെ കരയ്‌ക്കെത്തിച്ചു. സുബൈറിനായി കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തോഴിലാളികളുടെയും ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും റെസ്ക്യൂ ബോട്ടുൾപ്പടെ കടലിൽ തെരച്ചൽ നടത്തി വരികയായിരുന്നു. ഇന്ന് രണ്ടരയോടെയാണ് പയ്യോളി അയനിക്കാട് ക്ഷേത്രത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.

Body of missing fisherman found after small boat capsizes in Vadakara

Next TV

Top Stories










//Truevisionall