'വ' രണ്ടാം പതിപ്പ് ; രാജ്യാന്തര പുസ്തകോത്സവത്തിന് വീണ്ടും വടകരയിൽ കളമൊരുങ്ങുന്നു

'വ'  രണ്ടാം പതിപ്പ് ; രാജ്യാന്തര പുസ്തകോത്സവത്തിന് വീണ്ടും വടകരയിൽ കളമൊരുങ്ങുന്നു
Jul 26, 2025 01:04 PM | By Anusree vc

വടകര (vatakara.truevisionnews.com): ഒട്ടേറെ പുതുമകളോടെ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവം 'വ'യുടെ രണ്ടാം പതിപ്പിന് വടകരയിൽ അരങ്ങൊരുങ്ങുന്നു. ഇതിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. ഹിരൺ അധ്യക്ഷനായിരുന്നു.

സെപ്റ്റംബർ 10 മുതൽ 14 വരെ വടകര മുനിസിപ്പൽ പാർക്കിലാണ് 'വ' പുസ്തകോത്സവം നടക്കുക. കേരളത്തിലെ പ്രമുഖ പ്രസാധകർക്കൊപ്പം രാജ്യാന്തര പ്രസാധക സംഘങ്ങളുടെ പുസ്തകങ്ങളും ഇവിടെ ലഭ്യമാകും. അഞ്ച് ദിവസങ്ങളിലായി വ്യത്യസ്തങ്ങളായ നിരവധി പരിപാടികളും കലാ, സാംസ്കാരിക, സിനിമാ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും 'വ'യുടെ രണ്ടാം പതിപ്പിനെ വേറിട്ട അനുഭവമാക്കി മാറ്റാനുള്ള ആലോചനകൾ നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കെ.കെ. രമ എം.എൽ.എ ചെയർപേഴ്സണായും കെ. ബിനുകുമാർ ജനറൽ കൺവീനറായും സംഘാടക സമിതി നിലവിൽ വന്നു. രാജൻ ചെറുവാട്ട്, ശശികുമാർ പുറമേരി, ടി. രാധാകൃഷ്ണൻ, സി.വി. ജെന്നി, ബിജു പുതുപ്പണം, രജനീഷ് പാലയാട്, സുരേഷ് പുത്തലത്ത്, ഗീത മോഹൻ, എം.സി. പ്രമോദ്, പി.സി. രാജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

'V' second edition, The stage is set for the International Book Festival again in Vadakara

Next TV

Related Stories
ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

Aug 14, 2025 09:55 PM

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

Aug 14, 2025 06:52 PM

വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ...

Read More >>
പ്രതിഷേധ കയ്യൊപ്പ്; അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ

Aug 14, 2025 04:51 PM

പ്രതിഷേധ കയ്യൊപ്പ്; അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ

അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ ...

Read More >>
'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

Aug 14, 2025 03:16 PM

'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി...

Read More >>
ശ്രദ്ധിക്കുക; വടകര നഗരം ഇനി ക്യാമറക്കണ്ണിൽ, 20 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

Aug 14, 2025 02:58 PM

ശ്രദ്ധിക്കുക; വടകര നഗരം ഇനി ക്യാമറക്കണ്ണിൽ, 20 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

വടകര നഗരസഭയുടെ നേതൃത്വത്തിൽ 20 സിസിടിവി ക്യാമറകൾ ...

Read More >>
അനുമതിയായി; ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി

Aug 14, 2025 01:11 PM

അനുമതിയായി; ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി

ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി...

Read More >>
Top Stories

News Roundup

GCC News

//Truevisionall