ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌  പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി
Jun 19, 2025 01:31 PM | By Jain Rosviya

ചേമഞ്ചേരി :( vatakaranews.in ) സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ വണ്ടികളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് റെയിൽവേ സംരക്ഷണസമിതി വിളിച്ചു ചേർത്ത ബഹുജന കൺവെൻഷൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടു.ചടങ്ങിൽ ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽഅധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചേമഞ്ചേരി ,ചെങ്ങോട്ടുകാവ്, അത്തോളി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും ഭരണസമിതി പ്രമേയം പാസ്സാക്കാനും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ റെയിൽവേ ബോർഡ്‌ ചെയർമാൻ എന്നിവർക്ക് കൂട്ടായി നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.

ഇതിനുവേണ്ടി സ്റ്റേഷൻ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിൽ വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കാനും തീരുമാനിച്ചു. പരിഹരിക്കപ്പെടുന്നില്ലെങ്കിൽ വിപുലമായ ബഹുജന കൂട്ടായ്മ സ്റ്റേഷനിൽ സംഘടിപ്പിച്ചുകൊണ്ട് വിവിധ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി ശിവാനന്ദൻ, സിന്ധു സുരേഷ്,

ചെങ്ങോട്ടു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.എം കോയ,ബിന്ദു സോമൻ,എം.പി മൊയ്തീൻ കോയ, സത്യനാഥൻ മാടഞ്ചേരി, കെ. ഗീതാനന്ദൻ,സജീവ് കുമാർ,ആലിക്കോയ തെക്കയിൽ, ശശി കമ്മട്ടേരി,അവിണേരി ശങ്കരൻ,വി .വി മോഹനൻ,ഇ കെ ശ്രീനിവാസൻ,വികാസ് കന്മന,പ്രമോദ് വി. സി.എന്നിവർ സംസാരിച്ചു.

സംരക്ഷണ സമിതി ചെയർമാൻ കെ.ശങ്കരൻ സ്വാഗതവും സെക്രട്ടറി യു വി ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.

passenger trains stopped Chemancherry railway station should be restored Railway Protection Committee

Next TV

Related Stories
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

Oct 6, 2025 04:23 PM

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി....

Read More >>
ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Oct 6, 2025 01:18 PM

ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

സമത്വ ജ്വാലയിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ്...

Read More >>
ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

Oct 6, 2025 10:40 AM

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം നടത്തി

ഇനി കളി മാറും; ജേഴ്‌സി,ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

//Truevisionall