'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
Jun 5, 2025 09:25 PM | By Jain Rosviya

ആയഞ്ചേരി: പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ നടത്തി ശ്രദ്ധേയമായി. പരിപാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കടമേരി എം.യു.പി. സ്കൂളിൽ വൃക്ഷത്തൈ നട്ട് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവഹിച്ചു. വാർഡ് മെംബർ ടി.കെ. ഹാരിസ് അധ്യക്ഷനായി. തുടർന്ന് നവകേരള മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സി.എം. സുധ പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.

ക്ലീൻ വൈബ്സിന്‍റെ 'ചങ്ങാതിക്കൊരു തൈ' പദ്ധതി പ്രകാരം അലങ്കൃത എന്ന വിദ്യാർത്ഥിക്ക് കൂട്ടുകാരി സിയ മെഹറിൻ വൃക്ഷത്തൈ കൈമാറി. വിദ്യാർത്ഥികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് മത്സരത്തിന് ഗ്രീൻ വേംസ് കോഡിനേറ്റർ അസ്മിന അഷ്റഫ് നേതൃത്വം നൽകി. ഫർഹാ ഫാത്തിമ, മറിയം ഹനാന എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹെൽത്ത് ഇൻസ്പെക്ടർ കെ. സിദ്ദിഖ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട്, വി.ഇ.ഒ. എം. വി. സിദ്ദീഖ്, പ്രധാനാധ്യാപകൻ ടി.കെ. നസീർ, ശുചിത്വമിഷൻ ആർ. പി. ഗോകുൽ കൃഷ്ണ, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്, ഹരിത കർമ്മ സേന സെക്രട്ടറി സുനിത, എ.കെ. സുബൈർ, പി. പ്രേമദാസ്, കെ.കെ.സഫീറ, കെ. രതീഷ്, കെ. അഷറഫ്, പി.കെ. അഷറഫ്, പി.കെ. ഷമീമ, എൻ.മിഥുൻ, കെ.കെ. അയ്യൂബ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വിദ്യാലയങ്ങളിലുമായി ജൂൺ 13 വരെ പരിപാടികൾ നീണ്ടുനിൽക്കും.

Nature conservation Ayancheri Grama Panchayat diverse programs

Next TV

Related Stories
ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Oct 4, 2025 12:10 PM

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം...

Read More >>
ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

Oct 4, 2025 11:08 AM

ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ...

Read More >>
ഗാന്ധി ഫെസ്റ്റിന് ആവേശ തുടക്കം; ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നു -അഫ്ലാത്തൂൺ

Oct 3, 2025 09:56 PM

ഗാന്ധി ഫെസ്റ്റിന് ആവേശ തുടക്കം; ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നു -അഫ്ലാത്തൂൺ

ഗാന്ധി ഫെസ്റ്റിന് ആവേശ തുടക്കം; ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തെ ഭയമായിരുന്നു...

Read More >>
കുഞ്ഞിപ്പള്ളിയിൽ നടവഴി നിലനിർത്തുക; എസ് ഡി പി ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

Oct 3, 2025 05:03 PM

കുഞ്ഞിപ്പള്ളിയിൽ നടവഴി നിലനിർത്തുക; എസ് ഡി പി ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കുഞ്ഞിപ്പള്ളിയിൽ നടവഴി നിലനിർത്തുക; എസ് ഡി പി ഐ പ്രതിഷേധ സമരം...

Read More >>
ഗാന്ധി സ്മരണയിൽ; വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം

Oct 3, 2025 02:47 PM

ഗാന്ധി സ്മരണയിൽ; വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം

വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി...

Read More >>
'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

Oct 3, 2025 01:00 PM

'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

'പ്രഫുല്ലം' ; പ്രഫുൽ കൃഷണയുടെ ചിത്ര പ്രദർശനം എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം...

Read More >>
Top Stories

GCC News

//Truevisionall