വടകരയില്‍ വീട്ടുവളപ്പിലേത് ഉള്‍പ്പെടെയുള്ള ചന്ദന മരങ്ങള്‍ മോഷ്ടിച്ചു കടത്തി

വടകരയില്‍ വീട്ടുവളപ്പിലേത് ഉള്‍പ്പെടെയുള്ള ചന്ദന മരങ്ങള്‍ മോഷ്ടിച്ചു കടത്തി
Jun 5, 2025 09:19 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകരയില്‍ വീട്ടുവളപ്പിലേത് ഉള്‍പ്പെടെയുള്ള ചന്ദന മരങ്ങള്‍ മോഷ്ടിച്ചു കടത്തി. മന്തരത്തൂര്‍ വെള്ളറാട് മലയിലും സമീപത്തെ വീട്ടുപറമ്പിലുമുള്ള മരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കരുവരാട്ട് കരുണന്റെ വീട്ടുവളപ്പിലെ 30 വര്‍ഷം പ്രായമുള്ള ചന്ദനമരവും കരുവാട്ട് ദാമോദരന്‍, മയങ്കളത്തില്‍ മൂസഹാജി എന്നിവരടെ ഉടമസ്ഥതയിലുള്ള പറമ്പുകളിലെ മരങ്ങളുമാണ് നഷ്ടപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പറമ്പിൽ നിന്നും വലിയ ശബ്ദം കേട്ട് കരുണന്‍ വീടിന്റെ ടെറസില്‍ കയറി വെളിച്ചം തെളിച്ചപ്പോള്‍ മോഷ്ടാക്കള്‍ പുരയിടത്തിലെ മുകള്‍ ഭാഗത്തെ റോഡിലേക്ക് ഓടിപ്പോകുന്നതാണ് കണ്ടത്. ഇവര്‍ മരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ചന്ദനത്തിന്റെ അവശിഷ്ടങ്ങളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരം വിലയ്ക്ക് വാങ്ങാന്‍ എന്ന പേരില്‍ കുറച്ചുപേര്‍ സമീപിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വില്‍ക്കാന്‍ തയ്യാറല്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. ഇതോടെ ഇവർ മടങ്ങി.

ഈ സംഘമാകാം രാത്രിയുടെ മറവിൽ മരം മുറിച്ച് കടത്തിയതെന്നാണ് സംശയം. മോഷണം സംബന്ധിച്ച് വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്ഥല ഉടമകള്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികളും രാത്രി കടന്നുപോയ വാഹനങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ ഉടനെ കണ്ടെത്തുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Sandalwood trees stolen smuggled Vadakara

Next TV

Related Stories
സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Oct 8, 2025 11:58 AM

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ...

Read More >>
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത്  പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

Oct 6, 2025 04:23 PM

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി. ശ്രേയാംസ്‌കുമാർ

ഗാന്ധി ഫെസ്റ്റിന് സമാപനം; 'ഗാന്ധിജിയുടെ ആശയങ്ങൾ ചെറുപ്പക്കാരിലേക്കും സ്കൂളുകളിലേക്കും എത്തിക്കുക എന്നത് പ്രധാനം' - എം.വി....

Read More >>
ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

Oct 6, 2025 01:18 PM

ആവേശമായി അവസാനിച്ചു; 'സമത്വ ജ്വാല'യിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ് സമാപിച്ചു

സമത്വ ജ്വാലയിൽ പ്രകാശം പരത്തി എം.യു.എം. വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. ക്യാമ്പ്...

Read More >>
Top Stories

News Roundup

GCC News

//Truevisionall