ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക ഉടൻ പരിഹരിക്കണം -ആർ വൈ ജെ ഡി

ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക ഉടൻ പരിഹരിക്കണം -ആർ വൈ ജെ ഡി
May 21, 2025 07:55 PM | By Jain Rosviya

വടകര: മഴ കനക്കുന്ന സാഹചര്യത്തിൽ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

ജില്ലയിലും പരിസരപ്രദേശങ്ങളിലും ദേശീയപാത നിർമ്മാണ സ്ഥലങ്ങളിൽ പ്രവർത്തി പുരോഗമിക്കുന്ന സ്ഥലങ്ങളിൽ മഴ കനത്തതോട് കൂടി പലസ്ഥലങ്ങളിലും വിള്ളലും മണ്ണിടിച്ചിലും സംഭവിച്ചത് മറ്റ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളിൽ വലിയ ഭയവും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദേശീയപാത നിർമ്മാണ അതോറിറ്റി ടെൻഡർ വിളിച്ച് നൽകിയ റോഡുകൾ തകരുന്നത് ടെൻഡറിലെ അപാകതയും കരാറുകാരുടെ അനാസ്ഥയും ആണെന്ന് യോഗം കുറ്റപ്പെടുത്തി. അതിൽ കൃത്യമായ അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

പല സ്ഥലങ്ങളിലും പ്രകൃതി സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്.ഇതിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.

ആർ വൈ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് അധ്യക്ഷനായി. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്,രാഗേഷ് കരിയാത്തൻകാവ്,ഗഫൂർ മണലൊടി, എസ് കെ ഇംതിയാസ്, രജിലാൽ മാണിക്കോത്ത്, ലാൽപ്രസാദ്, എൻ പി മഹേഷ് ബാബു, അർജുൻ മഠത്തിൽ, ജിൻസ് ഇടമനശ്ശേരി എന്നിവർ സംസാരിച്ചു.

People concerns regarding national highway construction work should be addressed immediately RYJD

Next TV

Related Stories
 'പ്രചോദനമായി സബാഹ് ' ; ചിങ്ങം ഒന്ന്‌ കർഷക ദിനത്തിൽ  യുവകർഷകനെ ആദരിച്ച് കോട്ടപ്പള്ളി മുസ്‌ലിം യൂത്ത് ലീഗ് ശാഖ

Aug 18, 2025 11:19 AM

'പ്രചോദനമായി സബാഹ് ' ; ചിങ്ങം ഒന്ന്‌ കർഷക ദിനത്തിൽ യുവകർഷകനെ ആദരിച്ച് കോട്ടപ്പള്ളി മുസ്‌ലിം യൂത്ത് ലീഗ് ശാഖ

ചിങ്ങം ഒന്ന്‌ കർഷക ദിനത്തിൽ യുവകർഷകനെ ആദരിച്ച് കോട്ടപ്പള്ളി മുസ്‌ലിം യൂത്ത് ലീഗ്...

Read More >>
'പഠിക്കാനൊരിടം' ;  നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി റോട്ടറി ക്ലബ്ബ്

Aug 18, 2025 11:09 AM

'പഠിക്കാനൊരിടം' ; നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി റോട്ടറി ക്ലബ്ബ്

നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി റോട്ടറി...

Read More >>
പ്രവാസ സൗഹൃദം; വടകര എൻആർഐ ഫോറം കുടുംബ സംഗമം വേറിട്ട അനുഭവമായി

Aug 17, 2025 11:13 PM

പ്രവാസ സൗഹൃദം; വടകര എൻആർഐ ഫോറം കുടുംബ സംഗമം വേറിട്ട അനുഭവമായി

വടകര എൻആർഐ ഫോറം കുടുംബ സംഗമം വേറിട്ട...

Read More >>
അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം:  'അയാം ' അണിയറയിൽ ഒരുങ്ങുന്നു

Aug 17, 2025 03:48 PM

അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം: 'അയാം ' അണിയറയിൽ ഒരുങ്ങുന്നു

അഖിൽ രാജിന് സ്വപ്ന സാക്ഷാത്കാരം, 'അയാം ' അണിയറയിൽ...

Read More >>
'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

Aug 17, 2025 02:43 PM

'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം വി എ...

Read More >>
Top Stories

News Roundup

//Truevisionall