വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ അധ്യാപകൻ പിടിയിൽ

വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ അധ്യാപകൻ പിടിയിൽ
May 16, 2025 10:12 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ. പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെയാണ് യു.പി സ്കൂൾ ഹെഡ് മാസ്റ്റർ പിടിയിലായത്. 10,000 രൂപയും 90,000 രൂപയുടെ ചെക്കും ഉൾപ്പടെ കൈക്കൂലി വാങ്ങിയ കോഴിക്കോട് വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായ ഇ.വി. രവീന്ദ്രനെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.

അധ്യാപിക പി.എഫ് അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. സ്കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രൻ പി.എഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് ഒരു ലക്ഷം രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. പി.എഫ് അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം ഇയാൾ വൈകിപ്പിക്കുകയും ചെയ്തു.

അധ്യാപിക ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇതിനിടെ ഇന്ന് വൈകിട്ട് ഏഴിന് വടകര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് മുന്നൽ വെച്ച് അധ്യാപികയിൽനിന്നും കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

School teacher arrested accepting bribe from female teacher Vadakara

Next TV

Related Stories
പാലയാട് ദേശീയ വായനശാലയിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

Aug 20, 2025 05:53 PM

പാലയാട് ദേശീയ വായനശാലയിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

പാലയാട് ദേശീയ വായനശാലയിൽ സാമൂഹ്യ സുരക്ഷാ ക്യാമ്പ്...

Read More >>
അഴിയൂരിൽ അപകട ഭീഷണിയിലായ പടുമരം മുറിച്ച് മാറ്റണം -ജനകീയ സമിതി യോഗം

Aug 20, 2025 04:23 PM

അഴിയൂരിൽ അപകട ഭീഷണിയിലായ പടുമരം മുറിച്ച് മാറ്റണം -ജനകീയ സമിതി യോഗം

അഴിയൂരിൽ അപകട ഭീഷണിയിലായ പടുമരം മുറിച്ച് മാറ്റണമെന്ന് ജനകീയ സമിതി...

Read More >>
'കൂടെയുണ്ട്'; വള്ളിയാട് എംഎൽപി സ്കൂളിൽ രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു

Aug 20, 2025 02:09 PM

'കൂടെയുണ്ട്'; വള്ളിയാട് എംഎൽപി സ്കൂളിൽ രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു

വള്ളിയാട് എംഎൽപി സ്‌കൂളിൽ 'കൂടെയുണ്ട് രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിച്ചു...

Read More >>
പുഴയല്ല റോഡാണ്; വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു

Aug 20, 2025 01:44 PM

പുഴയല്ല റോഡാണ്; വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു

വള്ളിക്കാട് വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ്...

Read More >>
ആർഎസി റൂട്ട്സ് റീയൂണിയൻ; കടമേരി ആർഎസി ഹയർ സെക്കൻഡറിയിൽ ഓർമ്മകകൾ പങ്കുവെച്ച് പൂര്‍വാധ്യാപക സംഗമം

Aug 20, 2025 12:47 PM

ആർഎസി റൂട്ട്സ് റീയൂണിയൻ; കടമേരി ആർഎസി ഹയർ സെക്കൻഡറിയിൽ ഓർമ്മകകൾ പങ്കുവെച്ച് പൂര്‍വാധ്യാപക സംഗമം

കടമേരി ആർഎസി ഹയർ സെക്കൻഡറിയിൽ ഓർമ്മകകൾ പങ്കുവെച്ച് പൂര്‍വാധ്യാപക സംഗമം...

Read More >>
കടമേരി സ്വദേശിക്ക് ജാമ്യം; വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക് ജാമ്യം

Aug 20, 2025 12:31 PM

കടമേരി സ്വദേശിക്ക് ജാമ്യം; വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക് ജാമ്യം

വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ കാറിന്റെ ഡ്രൈവർക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall