വില്ല്യാപ്പള്ളി: (vatakara.truevisionnews.com) വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിയ കുളത്തൂർ റോഡ് പരിസരത്ത് മാലിന്യം നിക്ഷേപിച്ച സോണി ട്രാവൽസിന് ഹെൽത് ഇൻസ്‌പെക്ടർ റിപ്പോർട് ചെയ്ത പ്രകാരം പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി.
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടറി ശ്രീലഖ കെ ആർ അറിയിച്ചു.




മാലിന്യ മുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി ഇത്തരത്തിൽ മാലിന്യങ്ങൾ വലിചെറിയുന്നതോ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ കത്തിക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ ക്ക് പഞ്ചായത്തിൽ നേരിട്ടോ ഫോൺ മുഘേനയോ അറിയിക്കാവുന്നതാണ്,
#Villiyapally #Grama #Panchayath #takes #strict #action #against #dumping #waste #public #places