വടകര : (vatakara.truevisionnews.com) കേരളത്തിലെ ആഭ്യന്തരവകുപ്പിനെ കളങ്കപ്പെടുത്തുന്ന നടപടി വടകര പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്ന് ആർ.ജെ.ഡി സംസ്ഥാന്ന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പ്രസ്താവിച്ചു.
ആർ.ജെ.ഡിയുടെ വിദ്യാർത്ഥി -യുവജന വിഭാഗമായ രാഷ്ട്രീയ യുവജനതാദളിൻ്റെയും സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതയുടെയും പഞ്ചായത്ത് തല ഏകദിന ക്യാമ്പിന് വേണ്ടി വില്ല്യാപ്പള്ളി മൈക്കുളങ്ങര താഴെ സജ്ജമാക്കിയ പന്തലും കസേരകളും കൊടിതോരണങ്ങളും കാർപ്പറ്റുകളും മേശയും തീവെച്ച് നശിപ്പിച്ച വരെ ഒരുമാസം കഴിഞ്ഞിട്ടും പിടികൂടുന്നതിൽ പോലീസ് തുടരുന്ന അനാസ്ഥക്കെതിരെ ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വടകര പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




പഞ്ചായത്ത് പ്രസിഡണ്ട് എ.പി. അമർനാഥ് അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരൻ , പി.പി. രാജൻ, കെ.പി. കുഞ്ഞിരാമൻ , ആയാടത്തിൽ രവീന്ദ്രൻ , വി പി. വാസു , വിനോദ് ചെറിയത്ത് , കെ.എം.ബാബു ,നീലിയോട്ട് നാണു ,പി. കിരൺജിത്ത് , മുണ്ടോളിരവി , മലയിൽ ബാലകൃഷ്ണൻ , എന്നിവർ സംസാരിച്ചു.
കൊടക്കലാണ്ടി കൃഷ്ണൻ , വി. ബാലകൃഷ്ണൻ , എം.ടി.കെ. സുരേഷ് ,. പി എം. വിനോദൻ , നടുക്കുനി രാജൻ , സച്ചിൻ ലാൽ , എം.ടി.കെ. സുധീഷ്, മലയിൽ രാജേഷ് , ഒ.എം. സിന്ധു , കെ.കെ. ഷിജിൻ , ശ്യാമിൽ ശശി ഒതയോത്ത് പുഷ്പ,കെ.കെ. സിമി, ഷൈന പ്രദോഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
#RJD #marches #Vadakara #station #alleging #police #negligence