'മാലിന്യ മുക്തം നവകേരളം'; ശുചിത്വ പ്രഖ്യാപനം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്

'മാലിന്യ മുക്തം നവകേരളം'; ശുചിത്വ പ്രഖ്യാപനം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്
Mar 19, 2025 10:50 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനത്തിൽ കേരളം മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടന്നു. ഒരു വർഷക്കാലം നീണ്ടുനിന്ന ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്.

ഒന്നാം ഘട്ടത്തിൽ വാർഡിലെ സ്‌കൂളും അംഗൻവാടിയും ഗ്രേഡിങ്ങിലൂടെ ഹരിത സ്ഥാപനങ്ങളായ് പ്രഖ്യാപിച്ചു. വാർഡിലെ 16 കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിത അയൽകൂട്ടങ്ങളായ് പ്രഖ്യാപിച്ചു.

വാർഡിലെ പ്രധാന കവലകളായ മാക്കം മുക്ക്, കെ.വി പീടിക, ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.

മാർച്ച് 14 ന് വാർഡിനെ 6 കേന്ദ്രങ്ങളായ് ഭാഗിച്ച് നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പൊതു ഇടങ്ങളിലെ ശുചികരണവും പൂർത്തിയാക്കിയാണ് വാർഡ് ശുചീകരണ പ്രഖ്യാപനം നടന്നത്.

കടമേരി എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രഖ്യാപന സദസ്സിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്റ്റാറ്റസ് അവതരണം നടത്തി.

വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര കെ, രാജീവൻ പുത്തലത്ത്, രാജിഷ കെ.വി, ഷിജിന ഇ, ശ്രീനാഥ് എന്നിവർ സംസാരിച്ചു. പങ്കെടുത്തവരല്ലൊം ശുചിത്വ പ്രതിജ്ഞയെടുത്തു

#garbage #free #New #Kerala #Ayanjary #Grama #Panchayath #Ward #makes #cleanliness #declaration

Next TV

Related Stories
ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

Aug 14, 2025 09:55 PM

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

Aug 14, 2025 06:52 PM

വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ...

Read More >>
പ്രതിഷേധ കയ്യൊപ്പ്; അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ

Aug 14, 2025 04:51 PM

പ്രതിഷേധ കയ്യൊപ്പ്; അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ

അഴിയൂരിൽ നാളെ ആസാദി സ്ക്വയർ സംഘടിപ്പിക്കാനൊരുങ്ങി എസ്ഡിപിഐ ...

Read More >>
'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

Aug 14, 2025 03:16 PM

'മാർച്ച് റ്റു ദി ഗ്ലോറി'; റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി

റഹ്മാനിയ അറബിക് കോളേജിൽ സ്വാതന്ത്ര്യദിന സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി...

Read More >>
ശ്രദ്ധിക്കുക; വടകര നഗരം ഇനി ക്യാമറക്കണ്ണിൽ, 20 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

Aug 14, 2025 02:58 PM

ശ്രദ്ധിക്കുക; വടകര നഗരം ഇനി ക്യാമറക്കണ്ണിൽ, 20 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

വടകര നഗരസഭയുടെ നേതൃത്വത്തിൽ 20 സിസിടിവി ക്യാമറകൾ ...

Read More >>
അനുമതിയായി; ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി

Aug 14, 2025 01:11 PM

അനുമതിയായി; ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി

ആയഞ്ചേരിയിലെ വെള്ളക്കെട്ട് പരിഹാരിക്കാൻ 17 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യുഡി...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall