അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Jan 22, 2025 10:43 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) 2025-26വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അവതരിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, പദ്ധതി സെക്ഷൻ സീനിയർ ക്ലർക്ക് രാജേഷ് കുമാർ പി എന്നിവർ സംസാരിച്ചു.

അടിസ്ഥാന സൗകര്യം,ആരോഗ്യം,ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ വെച്ച് രൂപം നൽകി.വാർഡ് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ,ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ വികസന സെമിനാറിൽ സംബന്ധിച്ചു.

#development #seminar #organized #Azhiyur #Grama #Panchayat

Next TV

Related Stories
ഗാന്ധി ഫെസ്റ്റ്; ലൈബ്രറിതല മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കമാകും

Sep 11, 2025 02:05 PM

ഗാന്ധി ഫെസ്റ്റ്; ലൈബ്രറിതല മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കമാകും

ഗാന്ധി ഫെസ്റ്റ്; ലൈബ്രറിതല മത്സരങ്ങൾക്ക് നാളെ തുടക്കമാകും...

Read More >>
ദുർഭരണത്തിന് എതിരെ;  ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് 16ന്

Sep 11, 2025 11:04 AM

ദുർഭരണത്തിന് എതിരെ; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് 16ന്

ആർഎംപി- യുഡിഎഫ് ദുർഭരണത്തിന് എതിരെ ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് മാർച്ച് 16ന്...

Read More >>
വിജ്ഞാന കേരളം; വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13 ന്

Sep 11, 2025 10:47 AM

വിജ്ഞാന കേരളം; വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13 ന്

വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13 ന്...

Read More >>
ജനകീയ പ്രതിരോധം; വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന്

Sep 11, 2025 10:25 AM

ജനകീയ പ്രതിരോധം; വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന്

വടകരയിൽ എൽ ഡി എഫ് ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന്...

Read More >>
 പ്രതിഷേധ സദസ്സ്; ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Sep 10, 2025 07:32 PM

പ്രതിഷേധ സദസ്സ്; ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ചോമ്പാല പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം...

Read More >>
Top Stories

News Roundup

//Truevisionall