#Threatclosure | മരണമണി; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ

 #Threatclosure | മരണമണി; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ
Aug 10, 2024 10:23 AM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com)മുക്കാളി റെയിൽവെസ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ.

ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേര് പറഞ്ഞാണ് ഈ അടച്ചുപൂട്ടൽ നീക്കം. റെയിൽവേ ഡിവിഷണൽ മാനേജരണ് ഈ കാര്യം പറഞ്ഞത്.

കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ നാല് ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍ത്തുന്നത് .അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ മുക്കാളിയിൽ നിർത്തുന്നത് .

വണ്ടികളുടെ എണ്ണം ഒറ്റയടിക്ക് കുറഞ്ഞതാണ് കലക്ഷൻ കുറയാൻ കാരണം.

കോവിഡ് കാലത്ത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് റെയിൽ വെ ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയിരുന്നു.

അടച്ചുപൂട്ടൽ ഭീഷണി ജനപ്രതിനിധികളോടും ആക്ഷൻ കമ്മിറ്റി ഭാരവാഹികളോടും ഡിവിഷണൽ മാനേജരോട് നേരിട്ട് പറഞ്ഞു. ഇവർ ചൂണ്ടിക്കാട്ടിയത് റെയിൽവെ അധികൃതർ മുഖവിലക്കെടുത്തിട്ടില്ല.

പതിവായി മലപ്പുറം വരെ വിവിധ ഇടങ്ങളില്‍ പോകുന്ന ജീവനക്കാര്‍ , വിദ്യാര്‍ത്ഥികള്‍ , വ്യാപാരികള്‍ ഇവരെല്ലാം ആശ്രയിക്കുന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍ നിര്‍ബന്ധമായും മുക്കാളിയിൽ നിര്‍ത്തണം എന്നത് വലിയൊരു ആവശ്യമാണ് .

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര ചെയ്യുന്ന പരശുരാം എക്സപ്രസിലെ തിരക്ക് കുറക്കാനും പാസഞ്ചര്‍ നിര്‍ത്തിയാല്‍ സാധ്യമാവും.

അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് അയിഷാ ഉമ്മർ,ആക്ഷൻ കമ്മിറ്റി ഭരാവാഹികളായ റീന രയരോത്ത്, ജയചന്ദ്രൻ കെ. കെ,സാവിത്രി പി. ബാബുരാജ് എന്നിവരുണ്ടായിരുന്നു.

മുക്കാളി റെയിൽവേ സ്റ്റേഷൻ എടുത്തു കളയുന്ന നടപടിയിൽ നിന്ന് റെയിൽവേ അധികൃതർ പിന്തിരിയണമെന്ന് സി പി എം ചോമ്പാൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.

എം പി ബാബു സംസാരിച്ചു.

മുക്കാളി റെയിൽ വെസ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

#Mukkali #railway #station #under #threat #closure

Next TV

Related Stories
കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

Oct 4, 2025 05:15 PM

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

കലാകേളി 2025; ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്...

Read More >>
വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

Oct 4, 2025 03:06 PM

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

വോട്ട് വില്പന; തീരദേശ ജനത വോട്ട് വില്പന നടത്തുന്നു എന്ന മുസ്ലിംലീഗ് ഹരിത വിഭാഗം നേതാവിൻ്റെ വിവാദ പ്രസംഗം, എസ്ഡിപിഐ പ്രതിഷേധ സംഗമം...

Read More >>
നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി  വിസ്മയ മുരളീധരൻ

Oct 4, 2025 02:17 PM

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ

നാടിൻ്റെ സ്വീകരണം; വിദ്യാർത്ഥി ജനത ദേശീയ ജനറൽ സെക്രട്ടറിയായി വിസ്മയ മുരളീധരൻ...

Read More >>
ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Oct 4, 2025 12:10 PM

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം...

Read More >>
ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

Oct 4, 2025 11:08 AM

ആംബുലൻസ് നൽകും; അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ എ

അഴിയൂർ കുടുബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് നൽകും -കെ കെ രമ എം എൽ...

Read More >>
Top Stories










News Roundup






GCC News






//Truevisionall