വടകര :(vatakara.truevisionnews.com)വടകരയിൽ കെ എസ് ആർ ടി സി ബസിന്റെ അടിയിൽപെട്ട് മരണപ്പെട്ട ചോറോട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.
സ്വദേശമായ കണ്ണൂരിലെ പയ്യാമ്പലത്തിലെ വീട്ടിലേക്കാണ് വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കൊണ്ടുപോയത്. ഇവിടെയാണ് സംസ്ക്കാര ചടങ്ങ് നടന്നത്.




ചോറോട് എമടത്തിൽ (72) പ്രഭയാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലായിരുന്നു അപകടം.
വടകര അഹല്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയായ മകൻ്റ ഭാര്യ ശ്രീകലയുടെ സ്കൂട്ടറിൽ ചോറോട്ടെ വീട്ടിൽ നിന്ന് പുത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബസ്സ് തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു.
സ്കൂട്ടറിൽ നിന്നും തെറിച്ച വീണ വീട്ടമ്മ കെ. എസ്. ആർ. ടി. സി ബസിന്റെ ചക്രത്തിനിടയിൽപ്പെട്ടു.
അപകടത്തിൽ സ്കൂട്ടർ ഓടിച്ച മരുമകൾ ശ്രീകലയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് വടകര പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
#Accident #Vadakara #body #Chorode #cremated #Kannur