വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വാഗ്ദാനങ്ങൾ ഒക്കെ എവിടെ? ഒഞ്ചിയം പഞ്ചായത്തിന് മുന്നിൽ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Sep 17, 2025 12:52 PM | By Athira V

ഒഞ്ചിയം: യുവജന വഞ്ചനയ്ക്കും വാഗ്ദാന ലംഘനങ്ങൾക്കും ആർഎംപി -യു ഡിഎഫ് ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഒഞ്ചിയം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഭരണസമിതി ലംഘിച്ചതിനെ തുടർന്നാണ് പ്രതിഷേധിച്ചത്.

ഒരു വീട്ടിൽ ഒരാൾക്ക് ജോലി, പഞ്ചായത്തിൽ ഒരു പൊതുകളിക്കളം, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിൽ ലൈബ്രറിയും സാഹിത്യകേന്ദ്രവും, കവി കുമാരൻ മാസ്റ്റർ മെമ്മോറിയൽ കൾച്ചറൽ സെൻ്റർ, മധു മടപ്പള്ളി മെമ്മോറിയൽ ആർട്ട് ഗ്യാലറി, വടകര കൃഷ്ണദാസ് സ്മാരക മ്യൂസിക്കൽ അക്കാദമി, വെള്ളികുളങ്ങരയിൽ ഓപ്പൺ സ്റ്റേജും വോളിബോൾ അക്കാദമിയും തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഭരണസമിതി നടപ്പാക്കിയില്ല.

പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കണമെന്നും മാർച്ചിൽ പ്രവർത്തകർ ആവശ്യപ്പെട്ടു. ഡിവൈഎ ഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.

അതുൽ വി ടി കെ അധ്യക്ഷനായി. കെ പി ജിതേഷ്, വി പി ഗോപാലകൃഷ്ണൻ, എം കെ മൃതുൽ, പി എം രമ്യ, കെ വിനീത്, കെ അജീഷ്, കെ റനീഷ്, പി വി അഭിജിത്ത് എന്നിവർ സംസാരിച്ചു. അതുൽ ബി മധു സ്വാഗതം പറഞ്ഞു.

DYFI holds youth protest in front of onchiyam Panchayath

Next TV

Related Stories
'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

May 4, 2026 03:22 PM

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ ജയിച്ചു

'കാവ്യനീതി'; വടകര കെ കെ രമ 14862 ഭൂരിപക്ഷത്തിൽ...

Read More >>
കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

May 4, 2026 02:21 PM

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം നടത്തി

കെ കെ രമയുടെ ചരിത്ര വിജയം; ആഹ്ലാദ പ്രകടനം...

Read More >>
'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

May 4, 2026 02:05 PM

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടംവരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ. രമ

'ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തും'അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ട് ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും';കെ.കെ....

Read More >>
'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

May 4, 2026 12:58 PM

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ. രമ

'കുലംകുത്തി എന്ന് വിളിച്ചവൻ പൊള്ളുന്ന വെയിലത്ത് നിൽക്കുന്നു'; ടി.പി. ഓർമ്മദിനത്തിൽ വൈകാരിക പോസ്റ്റുമായി കെ.കെ....

Read More >>
മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

May 4, 2026 11:39 AM

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്

മാഹിയിൽ എൽഡിഎഫിന് ആശ്വാസം ; കോൺഗ്രസ് മൂന്നാമത്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 4, 2026 10:06 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories