വടകര : ദേശീയപാത നാദാപുരം റോഡ് കെ ടി ബസാറിൽ ടാങ്കർ ലോറിയിൽനിന്ന് അമോണിയ ചേർത്ത റബർ പാൽ ചോർന്നു. തലശേരി യിൽനിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽനിന്നാണ് കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ ചോർച്ചയുണ്ടായത്. വിവരമറിഞ്ഞ് വടകര അഗ്നി രക്ഷാ സേന എത്തി ടാങ്കറിൻ്റെ ലീക്ക് പൂർണമായും അടക്കുകയും റോഡിലേക്ക് ഒഴുകിയവ വെള്ളമടിച്ച് ശുചിയാക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ വാസത്ത് സി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനീഷ് ഒ, അനീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബിജു കെപി, റിജേഷ് കുമാർ,ഷിജു ടിപി , ബബീഷ് പിഎം, ലികേഷ് വി, അമൽ രാജ്, ജയകൃഷ്ണൻ െജ ബിനീഷ് ഐ, സുബൈർ കെ, യുഎൽസിസിഎസ് ജീവനക്കാരും പങ്കാളികളായി.
Rubber milk leaked from a tanker lorry on the Vadakara National Highway