വടകര : തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2025-26 വർഷം നിർമിക്കുകയും നവീകരിക്കുകയും ചെയ്യുന്ന നൂറ്റി അമ്പതിലധികം റോഡുകളുടെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ നിർവ്വഹിച്ചു. പഞ്ചായത്ത് ഫണ്ടുകളും തൊഴിലുറപ്പ് പദ്ധതി വിഹിതവും ഉപയോഗിച്ചാണ് റോഡുകളുടെ പ്രവൃത്തി നടത്തുക.
ഇതോടെ നിലവിലെ ഭരണസമിതി കാലയളവിൽ ഫണ്ട് വകയിരുത്തുന്ന റോഡുകളുടെ എണ്ണം 500 കടക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി പ്രജീഷ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി അബ്ദുറഹ്മാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ വി ഷഹനാസ്, എഫ് എം മുനീർ, സബിത മണക്കുനി, ബവിത്ത് മലോൽ, കെ കെ അബ്ദുറഹ്മാൻ ഹാജി, ആർ രാമകൃഷ്ണൻ, കെ കെ മോഹനൻ, പാലൂന്നി മൊയ്തു, എ എസ് അജീഷ് എന്നിവർ സംസാരിച്ചു.
More than one hundred and fifty roads announced in Thiruvallur Panchayath