വടകര: ( vatakara.truevisionnews.com ) അഴിയൂരിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ. കന്യാകുമാരി കൽക്കുളം സ്വദേശി പുല്ലാനി വിള വീട്ടിൽ ദാസ് (42) ആണ് അറസ്റ്റിലായത്. കന്യാകുമാരി ഭാഗത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന 28 കുപ്പി മാഹിമദ്യമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
അഴിയൂരിൽ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തുവെച്ച് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇയാളെ പിടികൂടിയത്. ബാഗിലും ബിഗ് ഷോപ്പറുകളിലുമായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




വടകര റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി.കെ, പ്രിവൻ്റീവ് ഓഫീസർ വി.സി.വിജയൻ, സി.ഇ.ഓ.സച്ചിൻ, സി.ഇ.ഒ ഡ്രൈവർ രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Middle-aged man arrested with 28 bottles of foreign liquor in Azhiyur