വടകര: കഞ്ചാവ് വിൽപ്പനക്കിടെ അറസ്റ്റിലായ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് വടകര കോടതി. ബേപ്പൂർ സ്വദേശി നടുവട്ടം വളക്കാലക്കൽ പി ശ്രീധർ ഷി(40)നെയാണ് വടകര എൻ ഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
2019 ആഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. കർണാടക ഗുണ്ടൽപ്പേട്ടയിൽനിന്ന് കൊണ്ടുവന്ന 6.58 കിലോ കഞ്ചാവ് അരിക്കാട് മീഞ്ചന്ത ഭാഗത്ത് വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതിയെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഇ വി ലിജീഷ് ഹാജരായി.




Vadakara court sentences accused to three years rigorous imprisonment and fine of Rs 20,000 for selling cannabis