വടകര: വടകരയിൽ കാറിൽ കടത്തുകയായിരുന്ന 800 ബണ്ടിലുകളിലായി പതിനായിരത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മലപ്പുറം പുതുപ്പറമ്പ് സ്വദേശി പൂക്കയിൽ ഷാജഹാനെയാണ് വടകര പോലീസും എക്സൈസും ചേർന്ന് പിടികൂടിയത്.
കാറിൽ ചാക്കുകളിയായി നിറച്ച് മംഗലാപുരത്ത് നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയോളം വിളണിയിൽ വിലവരുന്ന 500 ഹാൻസ്, 300 കൂൾസ് തുടങ്ങിയവയാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
Drug bust in Vadakara One arrested with tobacco products worth Rs. 1.5 lakh