വടകര : വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം. സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്റെ പന്ത്രണ്ടാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായിവടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് 5 മണിക്ക് വടകര എം കുമാരൻ മാസ്റ്റർ ടി പി മുസ സ്മാരക മന്ദിരത്തിലെ ഹാളിൽ അനുസ്മരണ സമ്മേളനം സഘടിപ്പിക്കുന്നു.
പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി സുരേഷ് ബാബു ,ആർ സത്യൻ ,മണ്ഡലം സെക്രട്ടറി എൻ എം ബിജു എന്നിവർ പ്രസംഗിക്കും. 1954 ലെ ട്രാൻസ്പോർട്ട് സമരത്തിൽ പോലീസിന്റെ ക്രൂരമായി മർദ്ദനമേറ്റ് ജീവിതാവസാനം വരെ ശാരീരിക ബുദ്ധി മുട്ടുകളുമായി ആണ് വെളിയം പൊതുജീവിതം നയിച്ചത്. 1957 ലും 1960ലും ചടയമംഗലത്ത് നിന്ന് നിയമസഭാ സാ മാജികനായി തിരഞ്ഞെടുക്കപെട്ടു. കേരളത്തിലെ സിപിഐ ക്ക് അതി ശക്തമായ നേതൃത്യം ആണ് വെളിയം നൽകിയത്.
Veliyam Bhargavan's 12th death anniversary commemoration meeting to be held in Vadakara tomorrow