ആയഞ്ചേരി: (vatakara.truevisionnews.com) ഗാന്ധി ജയന്തി ദിനത്തിൽ, കേരള മുസ്‌ലിം ജമാഅത്ത് പൈങ്ങോട്ടായി യൂണിറ്റ് സേവന ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി, പൈങ്ങോട്ടായിലെ കിണറും പരിസരവും ശുചീകരിച്ചു. പള്ളികളിലേക്കും മറ്റും കുടിവള്ളത്തിനടക്കം ആശ്രയിക്കുന്ന കിണറും പരിസരരവുമാണ് വൃത്തി യോഗ്യമാക്കിയത് . കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ റഷീദ് മുസ്ലിയാർ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടായി യൂണിറ്റ് ജനറൽ സെക്രട്ടറി മൊയ്തു എം.ടി.കെ നേതൃത്വം നൽകി, എസ് എസ് എഫ്, എസ് വൈ എസ് പ്രവർത്തകർ പങ്കാളികളായി.
Kerala Muslim Jamaat Paingottai Unit Service Day was observed on Gandhi Jayanti