വില്യാപ്പള്ളി: (vatakara.truevisionnews.com) തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് അനുവദിച്ചതിലെ വിവേചനം അവസാനിപ്പിക്കുക, ജലജീവൻ പദ്ധതി കാരണം തകർന്ന മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, നിലാവ് പദ്ധതിയിലെ അപാകത പരിഹരിച്ച് തെരുവുവിളക്കുകൾ പൂർണമായും കത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വില്യാപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ്. ധർണ നടത്തും.
ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച കാലത്ത് 10 മണി മുതലാണ് ധർണസമരം. വില്യാപ്പള്ളി പഞ്ചായത്തിലെ യു.ഡി.എഫ്. ജനപ്രതിനിധികളും വാർഡ് വികസന സമിതി കൺവീനർമാരും ഭാരവാഹികളും ധർണയിൽ പങ്കെടുക്കും. സമരം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യും.
UDF to hold dharna in front of Vilyappally Panchayat office tomorrow