മടപ്പള്ളി:(vatakara.truevisionnews.com)കല്ലിന്റെ വിട ബീച്ച് മാളിയേക്കൽ പറമ്പിൽ മോഹനൻ (59) മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
ചോമ്പാല ഹാർബറിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മോഹനൻ കുഴഞ്ഞുവീണത്. ഉടൻതന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് അദ്ദേഹത്തെ വടകര ആശ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




പരേതനായ പൊന്നന്‍ ചന്ദ്രന്റെ മകനാണ്. അമ്മ: ശ്രീമതി. ഭാര്യ: ഉഷ. മക്കള്‍: സനീഷ്, അപര്‍ണ, പരേതനായ മനീഷ്. മരുമക്കള്‍: നിതീഷ് (വടകര), അഞ്ചു. സഹോദരങ്ങള്‍: ഹരിഹരന്‍, അജയന്‍.
Worker collapses and dies while fishing