വടകര: (vatakara.truevisionnews.com) പൊതുസ്ഥലങ്ങളിലും പറമ്പുകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർമപദ്ധതിയുമായി ചോറോട് ഗ്രാമപഞ്ചായത്ത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി വിവിധ വാർഡുകളിൽ 30 'ബോട്ടിൽ ബൂത്തുകൾ' കൂടി സ്ഥാപിക്കാൻ നടപടിയായി. പുതിയ ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. നാരായണൻ നിർവഹിച്ചു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനി വരെ സംഭവിക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിമിത്തമാവുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതോടൊപ്പം പ്ലാസ്റ്റിക്ക് വലിച്ചെറിയല്‍ രഹിതമാക്കാന്‍ കൂടിയാണ് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടല്‍. മുമ്പ് എല്ലാ വാര്‍ഡുകളിലും മിനി എംഡിഎഫുകള്‍ സ്ഥാപിച്ചിരുന്നു. നിലവില്‍ എല്ലാ വാര്‍ഡുകളിലെയും പ്രധാന സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകളുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ജനകീയ ശുചീകരണവും ശുചിത്വ പ്രഖ്യാപനവും നടത്തിയ വള്ളിക്കാട്, ചോറോട് ഗെയ്റ്റ്, മാങ്ങോട്ട് പാറ (കാട്ടില്‍മുക്ക്), മലോല്‍ മുക്ക്, കുരിക്കിലാട് എന്നീ ടൗണുകളില്‍ രണ്ട് ബോട്ടില്‍ ബൂത്തുകള്‍ വീതം സ്ഥാപിക്കും. ഇവ കൈമാറിക്കഴിഞ്ഞു. പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ഓരോ ബോട്ടില്‍ ബൂത്തുകള്‍ നല്‍കി. പതിനൊന്നാം വാര്‍ഡിലെ ബോട്ടില്‍ ബൂത്ത് ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം സ്ഥാപിച്ചു.




പഞ്ചായത്തംഗം പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹരിത സേനാ ലീഡര്‍ റീജ പി.പി, അംഗങ്ങളായ ഷൈമ വി.പി, അജിത വി, ലിജിന എം.ടി.കെ,. അനിത പി.വി, ദിവ്യ ഇ എം, സുമ ഇ.എം. എന്നിവര്‍ പ്രസംഗിച്ചു.
For a clean country; 'Bottle Booth' to avoid plastic waste, action plan launched in Chorode Panchayat