വടകര: (vatakara.truevisionnews.com) വടകരയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വടകര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ഹസീബുൾ തരക്ടർ (25) പിടിയിലായത്. എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 270 ഗ്രാം കഞ്ചാവ് പിടികൂടിയത്. ട്രെയിനിൽ വടകരയിലിറങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോൾ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു
കോഴിക്കോട് നിർമാണ ജോലി ചെയ്യുന്ന ഇയാൾ വടകരയിലെ ഒരാൾക്ക് വേണ്ടി നാട്ടിൽ നിന്ന് കഞ്ചാവുമായി വന്നപ്പോഴാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എം.അനുശ്രീ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ, പ്രിവന്റീവ് ഓഫീസർമാരായ സായിദാസ്.കെ.പി, ഷിരാജ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ.ഇ.എം, സന്ദീപ്.സി വി, ഷിജിൻ. എ.പി എന്നിവരും ആർപിഎഫ് സംഘവുമാണ് റെയിൽ പങ്കെടുത്തത്.
Content Highlight: Youth arrested with ganja in Vadakara












































