വടകര: (vatakara.truevisionnews.com) അജൈവ മാലിന്യങ്ങളിൽ നിന്ന് കരകൗശല ഉത്പന്ന നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ. വടകര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സ്വച്ഛ് താഹി സേവ പദ്ധതിയുടെ ഭാഗമായാണ് അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കിൽനിന്ന് കരകൗശല ഉൽപന്നങ്ങളുടെ നിർമ്മാണവുമായി മൊകേരി ഗവ. കോളേജ് വിദ്യാർത്ഥികൾ എത്തിയത്. വിവിധ തരങ്ങളിലുള്ള പൂക്കളും മറ്റ് കരകൗശല ഉൽപന്നങ്ങളുമാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.കുട്ടികൾ റെയിൽവേ പരിസരം ശുചീകരിക്കുകയും ചെയ്തു.
Mokeri Govt. College students make handicrafts from inorganic waste