ഒഞ്ചിയം: (vatakara.truevisionnews.com) ഒഞ്ചിയം പഞ്ചായത്ത് യുഡിഎ ഫ്-ആർഎംപി ദുർഭരണത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ എൽഡിഎഫ് കാൽനട പ്രചാരണ ജാഥക്ക് ആവേശോ ജ്വല സ്വീകരണം. ബുധൻ രാവി ലെ 10ന് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തുന്നതിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്.
വി.പി. ഗോപാലകൃഷ്ണൻ ലീഡറും വി.പി. രാഘവൻ ഉപ ലീഡറുമായ ജാഥ ഞായറാഴ്ച രാവിലെ പുന്നേരിതാഴെയിൽ നിന്ന് ആരംഭിച്ചു. അഡ്വ. ബൈജു രാഘവൻ പൈലറ്റും വി. ജിനീഷ് മാനേജരുമായുള്ള ജാഥക്ക് എടക്കണ്ടിക്കുന്ന്, തയ്യിൽ, ഒഞ്ചിയം പാലം, ഒഞ്ചിയം ബാങ്ക്, അഞ്ചുമുല, പട്യാട്ട്, പുത്തലത്ത് മുക്ക്, കണ്ണുക്കര എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മാടാക്കരയിലാണ് ജാഥ സമാപിച്ചത്. ടി പി ബിനീഷ്, സി കെ വിജയൻ, ബാബു പറമ്പത്ത്, പി പി രാജൻ തൂടങ്ങിയവർ സംസാരിച്ചു.




ജാഥ തിങ്കൾ രാവിലെ 10ന് കേളു ബസാർ ബിച്ചിൽ നിന്നാ രംഭിക്കും. 10. 45: അറക്കൽ, 11.30: കല്ലിൻ്റെ വി5, 12.15: കോട്ട, 3 പോന്ത, 3.45: മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലെ സ്വീകരണ ത്തിന് ശേഷം 4.30ന് നാദാപുരം റോഡിൽ സമാപിക്കും. ഇ പി ദാമോദരൻ ഉദ്ഘാടനം ചെയ്യും.
Broken promise; LDF protests against UDF-RMP rule in Onchiyam panchayat