വടകര: (vatakara.truevisionnews.com) വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വടകര മുനിസിപ്പാലിറ്റിയിലെ ഇരുപത് വാർഡിൽ മത്സരിക്കാൻ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു.
48 വാർഡുള്ള വടകര മുനിസിപ്പാലിറ്റിയിൽ ഇടത്-വലത് കൂട്ടുകച്ചവടം തുടരുന്നതുകൊണ്ട് വാർഡുകളിൽ ആവശ്യമായ ഫണ്ടുകൾ പോലും കിട്ടാത്തത് ഏറെ പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെന്നും ഭരണകക്ഷിയുടെ ജനവിരുദ്ധ പ്രവർത്തനത്തിന് കൃത്യമായ ഒരു സമരം പോലും പ്രതിപക്ഷത്ത് നിന്ന് ഉണ്ടാവാത്തത് ജനങ്ങൾക്കിടയിൽ ഏറെ അമർഷം നിലനിൽക്കുന്നതായും എസ്ഡിപിഐ യോഗം വിലയിരുത്തി.




മുൻസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.പി.ഷാജഹാൻ അധ്യക്ഷത വഹിച്ചു. സവാദ് വടകര, മുസ്തഫ അറക്കിലാട്, മുനീസ് മുകച്ചേരി ഭാഗം, സലീം.സി.വി, റഫീഖ് പണിക്കോട്ടി, ശൗക്കത്ത് മാക്കൂൽ, എന്നിവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി എം.ബി.അഷ്‌കർ സ്വാഗതവും റഹീം.സി.വി നന്ദിയും പറഞ്ഞു.
SDPI to contest in twenty wards of Vadakara Municipality in local body elections