വടകര: (vatakara.truevisionnews.com) സിറ്റിസൺ ഫോറം വടകരയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു. 75 വയസ്സു കഴിഞ്ഞ അമ്മമാർക്കാണ് പുതപ്പ് സമ്മാനമായി നൽകിയത്. പി ആർ നമ്പ്യാർ ലൈസിയത്തിൽ നടന്ന വിതരണ ചടങ്ങ് ഗാനരചയിതാവ് ഇ വി വത്സൻ ഉദ്ഘാടനം ചെയ്തു. 50 അമ്മമാർക്കാണ് പുതപ്പുകൾ വിതരണം ചെയ്തത്.
സിറ്റിസൺസ് ഫോറം പ്രസിഡണ്ട് സോമൻ മുതുവന അധ്യക്ഷനായി. വാർഡ് കൗൺസിലർ പി സജീവ് കുമാർ, സിറ്റിസൺ ഫോറം സെക്രട്ടറി അഡ്വ. സി ഭാസ്കരൻ, ട്രഷറർ വടയക്കണ്ടി നാരായണൻ, സിസി ഗംഗാധരൻ, പി പി വിജയൻ, കൃഷ്ണൻ അർച്ചന, പ്രമോദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.




Blankets distributed to mothers as Onam gifts in vatakara