ദേശീയപാത ദുരിതപാത; പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കൽ സമരം തുടങ്ങി

ദേശീയപാത ദുരിതപാത; പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കൽ സമരം തുടങ്ങി
Aug 30, 2025 10:59 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര ദേശീയപാത വികസന പ്രവൃത്തിയുടെ പേരില്‍ ജനം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ജനകീയ പ്രക്ഷോഭ സമിതി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കൽ സമരത്തിന് വടകര ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ തുടക്കമായി. ഇതിന്റെ ഔപാപാരിക ഉദ്ഘാടനം വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു.

അഴിയൂർ മുതൽ മുരാട് വരെയുള്ള ജനപ്രതിനിധികൾ, സാമൂഹിക രാഷ്ടീയ സംസ്കാരിക യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കത്തയക്കൽ സമരം വ്യാപിപ്പിക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 14ന് ടൗണ്‍ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇത് നടത്തിയത്. പ്രക്ഷോഭ സമിതി ചെയർമാൻ എം അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.

കോ- ഓഡിനേറ്റർ മണലിൽ മോഹനൻ, സതീശൻ കുരിയാടി, വി കെ അസീസ്, സി കുമാരൻ , പ്രദീപ് ചോമ്പാല , പി പി രാജൻ, പി സഞ്ജിവ് കുമാർ, വരപ്രത്ത് രാമചന്ദ്രൻ , രഞ്ജിത്ത് കണ്ണോത്ത്, നിസ്സാം പുത്തൂർ,.ഹരീഷ് ജയരാജ്, എം പി മജീഷ്, അമൽ അശോക് , പി രതീഷ് ബാബു എന്നിവർ സംസാരിച്ചു.

പ്രക്ഷോഭ സമിതി ജില്ല ഭരണകൂടം, ദേശീയ പാത അതോററ്ററി, വടകര ഡി വൈ എസ് പി എന്നിവരുമായി പ്രക്ഷോഭ സമിതി നടത്തിയ ചർച്ചയെ തുടർന്ന് അടക്കാതെരു പുഞ്ചിരി മിൽ, കൈനാട്ടി എന്നിവിടങ്ങളിലെ മേൽപ്പാലത്തിനുള്ളിലൂടെ ഗതാഗതത്തിന് എത്രയും പെട്ടെന് തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായി ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

National Highway is in a state of distress a protest has been started to send one lakh letters to the Prime Minister

Next TV

Related Stories
വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

Aug 30, 2025 06:23 PM

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം...

Read More >>
ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

Aug 30, 2025 05:00 PM

ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

ഗിരീഷിൻ്റെ കുടുംബത്തിന് ധനസഹായം നൽകി ആയഞ്ചേരിയിലെ സി എൻ ജി ഓട്ടോ...

Read More >>
സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

Aug 30, 2025 01:58 PM

സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

Aug 30, 2025 12:27 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

'ഗാന്ധി ഫെസ്റ്റി' ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ...

Read More >>
വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

Aug 30, 2025 12:14 PM

വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും...

Read More >>
Top Stories










GCC News






//Truevisionall