വടകര: (vatakara.truevisionnews.com) ഹൃദയസ്തംഭനം മൂലം വിട്ടുപിരിഞ്ഞ ആയഞ്ചേരിയിലെ ഗിരീഷിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ഓട്ടോ കൂട്ടായ്മ. സി എൻ ജി ഓട്ടോ കൂട്ടായ്മ 2021 വടകര എന്ന കൂട്ടായ്മ ഗ്രൂപ്പ് മെമ്പർമാരിൽ നിന്നും സ്വരൂപിച്ച സംഖ്യ ഗിരീഷിൻ്റെ ഭാര്യ സിന്ധുവിന് കൈമാറി.
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ ഹമീദ്, ആയഞ്ചേരി പഞ്ചായത്ത് മെമ്പർ ടി വി കുഞ്ഞിരാമൻ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ 80000 രൂപയുടെ ചെക്ക് സിന്ധുവിന് കൈമാറി




സി എൻ ജി ഓട്ടോ കൂട്ടായ്മ 2021 വടകര കമ്മറ്റിക്കു വേണ്ടി ചെയർമാൻ എം കെ രാജൻ കമ്മംകോട്, കൺവീനർ പ്രദീപ് -പുതിയോട്ടിൽ, കമ്മറ്റി മെമ്പർ സജിത്ത് കെ വി കക്കട്ട്, ആയഞ്ചേരിയിലെ ഗ്രൂപ്പ് മെമ്പർമാരായ രാജീവൻ കടമേരി , സുധീർ കടമേരി എന്നിവർ പങ്കെടുത്തു.
CNG Auto Association in Ayancheri provides financial assistance to Girish's family