ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ
Aug 30, 2025 12:27 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകരയിൽ ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന 'ഗാന്ധി ഫെസ്റ്റി'ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ നടക്കും. വടകര ടൗൺ ഹാളിനു സമീപം ഓറഞ്ച് ഓഡിറ്റോറിയത്തിനു സമീപം വൈകിട്ട് 4.30 ന് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്യും.

വടകര ടൗൺ ഹാളിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റ് ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും പഠനത്തിനും വേദിയാകും. അനുബന്ധ പരിപാടികൾ സെപ്‌തംബറിൽ തുടങ്ങും. താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ ഗാന്ധി പ്രസംഗം, ക്വിസ് മത്സരങ്ങളാണ് ആദ്യം സംഘടിപ്പിക്കുന്നത്.

താലൂക്കിലെ ലൈബ്രറികൾ കേന്ദ്രീകരിച്ച് യു പി വിഭാഗം കുട്ടികൾക്കാണ് ക്വിസ് മത്സരം. വായനശാലയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരമുണ്ടാകും. മുതിർന്നവർക്കുള്ള പ്രസംഗ മത്സരവും ലൈബ്രറികൾ കേന്ദീകരിച്ച് നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായും ക്വിസ് മത്സരവുമുണ്ട്.

സെപ്‌തംബർ 27ന് രാവിലെ മുതൽ വടകര സെൻ്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിലാണ് താലൂക്ക്‌ തല മത്സരം. ലൈബ്രറിതല മത്സരങ്ങൾ സെപ്‌തംബർ 12ന് തുടങ്ങും. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് ഗാന്ധിജിയും വടകരയും എന്ന വിഷയവുമായി ബന്ധപ്പെട്ട് നിർമിതബുദ്ധി റീൽസ് ചിത്രീകരണ മത്സരവും സംഘടിപ്പിക്കും. വാർത്ത സമ്മേളനത്തിൽ മനയത്ത് ചന്ദ്രൻ, പി ഹരിന്ദ്രനാഥ്, വി ടി മുരളി, പി പ്രദീപ് കുമാർ, പി കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.





Gandhi Fest Welcome party office inauguration tomorrow in Vadakara

Next TV

Related Stories
വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

Aug 30, 2025 06:23 PM

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം...

Read More >>
ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

Aug 30, 2025 05:00 PM

ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

ഗിരീഷിൻ്റെ കുടുംബത്തിന് ധനസഹായം നൽകി ആയഞ്ചേരിയിലെ സി എൻ ജി ഓട്ടോ...

Read More >>
സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

Aug 30, 2025 01:58 PM

സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം...

Read More >>
വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

Aug 30, 2025 12:14 PM

വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും...

Read More >>
Top Stories










GCC News






//Truevisionall