ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരിയിൽ വോട്ട് കൊള്ളയ്ക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല റാലി ഉദ്ഘാടനം ചെയ്തു. സി എം അഹമദ് മാസ്റ്റർ ആദ്യക്ഷം വഹിച്ചു. മലയിൽ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. അസ്‌കർ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി.
കണ്ണോത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, ഹാരിസ് മുറിച്ചാണ്ടി, ടി എൻ അബ്ദുൽ നാസർ, എം പി ഷാജഹാർ, നോച്ചാട്ട് കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. മൻസൂർ ഇടവലത്, നോചാട്ട് കുഞ്ഞാബ്ദുള്ള, സരള കൊള്ളിക്കാവിൽ, സുരേന്ദ്രൻ എ, യൂനുസ് തേവർക്കണ്ടി, ഹാരിസ് മുറിച്ചാണ്ടി, ഹംസ പുതിയോട്ടിൽ, ദേവാനന്ദൻ പികെ, വി എസ് എച്ച് തങ്ങൾ, തെക്കിണിയില്ലത് കുഞ്ഞബ്ദുള്ള, കണ്ണോത് ദമോധരൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, മലയിൽ ബാലകൃഷ്ണൻ, ആനാണ്ടി കുഞ്ഞമ്മദ്,ടി കെ അശോകൻ, ലതിക പിഎം, ഷൈബ മല്ലിവീട്ടിൽ, വിപി അനിൽകുമാർ, സി കെ ഗഫൂർ, രാജൻ വി കെ തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.
Democracy Protection Rally and Public Meeting in Ayancheri