ചോമ്പാല:(vatakara.truevisionnews.com)നാല് ചുമരുകൾക്ക് ഉള്ളിൽ കഴിയുന്ന കിടപ്പ് രോഗികൾ കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ ഒത്തുകൂടി. അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റിവ് കുടുംബ സംഗമം ശ്രദ്ധേയമായി. 60 കുടുംബങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ കിടപ്പ് രോഗികളും കുടുംബങ്ങളും പാട്ട് പാടിയും വിവിധ കല പരിപാടിയിലും പങ്കെടുത്തു.
താജുദ്ദീൻ വടകരയുടെ ഗാനമേളയും ഇ എം ഷാജിയും സംഘത്തിന്റെ നാടൻ പാട് ഉത്സവവും നടന്നു. സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് .ശശിധരൻ തോട്ടത്തിൽ അധ്യഷത വഹിച്ചു. ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ രമ്യ കരോടി , റഹീം പുഴ ക്കൽ പറമ്പത്ത്, മെഡിക്കൽ ഓഫിസർ ഡോ ഡെയ്സി ഗോരെ, കവിത അനിൽകുമാർ , പി ശ്രീധരൻ , കെ എ സുരേന്ദ്രൻ , പ്രദീപ് ചോമ്പാല , എന്നിവർ സംസാരിച്ചു.
Palliative family reunion at Kunjippally SMI School was notable