ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരിയിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാസേന. ആയഞ്ചേരി തയ്യുള്ളതിൽ നന്തോത് മീത്തൽ ബഷീർ എന്നയാളുടെ പോത്താണ് മേയുന്നതിനിടെ കിണറ്റിൽ വീണത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും വടകര അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാർ കെ.എം.ന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോത്തിനെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു .
ഷൈജേഷ് എ.പി ലിജു എ, ഷിജേഷ് ടി, മുനീർ അബ്ദുള്ള, ബിനിഷ് ഐ, ബിനീഷ് എ.ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു . റസ്ക്യൂ ഓഫീസർമാരായ ലിജു എ ഷിജേഷ് ടി എന്നിവരാണ് കിണറിലിറങ്ങി പോത്തിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റിയത്
Vadakara Fire Rescue Department rescues buffalo that fell into a well in Ayanchery