'പറഞ്ഞുതീരാത്ത കഥകൾ'; മടപ്പള്ളി ഓർമയുടെ പുതിയ കഥാ സമാഹാരം പ്രകാശനം ചെയ്തു

'പറഞ്ഞുതീരാത്ത കഥകൾ'; മടപ്പള്ളി ഓർമയുടെ പുതിയ കഥാ സമാഹാരം പ്രകാശനം ചെയ്തു
Aug 4, 2025 02:07 PM | By Jain Rosviya

വടകര: മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകളെ ഉൾക്കൊള്ളിച്ച് 'മടപ്പള്ളി ഓർമ്മ' യുടെ 'പറഞ്ഞുതീരാത്ത കഥകൾ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കഥാസമാഹാരം കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രമേശ് കാവിൽ പ്രകാശനം ചെയ്തു.

മടപ്പള്ളി ഗവ. കോളേജ് പ്രിൻസിപ്പൽ പി എം ഷിനു പുസ്തകം ഏറ്റുവാങ്ങി. മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മടപ്പള്ളി ഓർമ്മ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷൻ ആയി. ഗോപിനാരായണൻ പുസ്തകം പരിചയപ്പെടുത്തി. മടപ്പള്ളി ഓർമ്മ കോഡിനേറ്റർ ടിടി മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു.

രമേശ് കാവിലിനെ റിട്ട. ഡിഡിഇ മനോജ് മണിയൂരും പുസ്തകത്തിൻറെ കവർ രൂപകൽപ്പന ചെയ്ത ശശി കൃഷ്ണനെ ഓർമ്മ ട്രഷറർ സന്തോഷ് കുറ്റിയിലും ആദരിച്ചു. പുസ്തകം എഡിറ്റോറിയൽ ബോർഡ് അംഗം സഈദ നടേമ്മൽ, എംപി മുരളി, അഡ്വ. മനോജ് കുമാർ, എംടികെ പ്രദീപ്, ഒകെ ശ്യാമള തുടങ്ങിയവർ സംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥികളായ യേശുദാസൻ, സുന്ദരൻ തോലേരി, ഓസ്കാർ മനോജ്, മുരളീധരൻ വൈക്കിലിശ്ശേരി, എൻ ഷമിദ, വി പി ബബിത, പി കെ ഗൗരി തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. 23 കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. കഥാകൃത്ത് വി ആർ സുധീഷ് ആണ് അവതാരിക എഴുതിയത്. തലശ്ശേരിയിലെ പ്രിൻ്റിംഗ് പാർക്ക് ആണ് അച്ചടി നിർവഹിച്ചത്.

Content Highlight: Madappally Orma new collection of stories released

Next TV

Related Stories
പുസ്തക പ്രകാശനം;  അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു

Jun 30, 2026 03:11 PM

പുസ്തക പ്രകാശനം; അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു

അജ്മൽ ഇംപാലയുടെ 'ഓർമ്മകളുടെ പെരുമഴക്കാലം' പ്രകാശനം ചെയ്തു...

Read More >>
 കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

Jun 30, 2026 02:52 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന്...

Read More >>
ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

Jun 30, 2026 12:57 PM

ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും...

Read More >>
'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

Jun 30, 2026 12:08 PM

'ഓപ്പറേഷൻ മൺസൂൺ': വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

വില്ല്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക...

Read More >>
Top Stories

News Roundup

GCC News