അഴിയൂർ: (vatakara.truevisionnews.com)അഴിയൂരിൽ നിന്നും മോന്താലിലേക്ക് പോകുന്ന മൂന്നാംഗേറ്റ് റോഡിന്റെ പണി പൂർത്തിയായില്ല. അറ്റകുറ്റ പണിയുടെ പേരു പറഞ്ഞ് റോഡ് പൊളിക്കുകയും, അടക്കുകയും ചെയ്തിട്ട് ദിവസങ്ങളോളമായിട്ടും ഇതുവരെ യാത്രയൊരു പരിഹാരവും അധികൃതർ കണ്ടിട്ടില്ല. ഇതിനെതിരെ അഴിയൂരിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു.
നിരവധി പ്രദേശവാസികളും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. യാത്രക്കാർക്ക് ഉണ്ടാകുന്ന ഈ പ്രയാസത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി പി ഇബാഹിം അദ്ധ്യക്ഷത വഹിച്ചു. മുബാസ് കല്ലേരി, മുസ്തഫ പള്ളിയത്ത് എന്നിവർ സംസാരിച്ചു.നാട്ടുകാരുടെ ഭാഗത്ത് നിന്ന് റോഡിൽ വാഴ നട്ട് പ്രതിഷേധവും ഉണ്ടായിട്ടുണ്ട്.
Protest Road construction in Azhiyur is delayed locals are in distress