വില്ല്യാപ്പള്ളി: (vatakara.truevisionnews.com) രാഷ്ട്രീയ യുവജനതാദളിൻ്റെയും , സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ല്യാപ്പള്ളിയിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. ജെ പി - ലോഹ്യ മന്ദിരത്തിൽ നടന്ന വിരുന്നിൽ രാമത്ത് ഫൈസൻ ഇഫ്ത്താർ സന്ദേശം നൽകി.
സച്ചിൻ ലാൽ അധ്യക്ഷത വഹിച്ചു. നൈസാം രാജഗിരി , ഷിജിൻ കെ.കെ, ശ്യാമിൽ ശശി, ദേവനന്ദ എസ് .എസ് , വർണ്ണ . വി. പി, ദേവദത്ത്, എ .എസ് സ്നേഹിൽ , ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത് , എ.പി. അമർനാഥ് , എം.ടി.കെ. സുരേഷ്, കൊടക്കലാണ്ടി കൃഷ്ണൻ ,മുണ്ടോ ളിരവി, മലയിൽ ബാലകൃഷ്ണൻ , ഒ.എം. സിന്ധു, സവിത പാലയാട്ട്, പുഷ്പ ഒതയോത്ത് എന്നിവർ സംസാരിച്ചു.
#Iftar #party #organized #Villiyapally