എം എൽ എ യുടെ സബ്മിഷൻ; വില്ല്യാപ്പള്ളിയിലെ കളിസ്ഥലങ്ങൾക്ക് ഫണ്ടനുവദിക്കും -വി അബ്ദുറഹ്മാൻ

എം എൽ എ യുടെ സബ്മിഷൻ; വില്ല്യാപ്പള്ളിയിലെ കളിസ്ഥലങ്ങൾക്ക് ഫണ്ടനുവദിക്കും -വി അബ്ദുറഹ്മാൻ
Mar 25, 2025 06:40 PM | By Jain Rosviya

വടകര:(vatakara.truevisionnews.com) വില്യാപ്പള്ളിയിലെയും, കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും കളിസ്ഥല നിർമ്മാണങ്ങളുടെ പ്രവർത്തികൾക്ക് ഫണ്ടനുവദിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ.

വട്ടോളിയിലെ കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവൃത്തിയും, പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രിയുടെ ഉത്തരവ്.

വില്ല്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂര്‍ സ്‌റ്റേഡിയത്തിന്. എം എല്‍ എ ഫണ്ട് നീക്കിവെച്ചതായി കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതുപ്രകാരം തുടര്‍നടപടികള്‍ സ്‌പോട്‌സ് കേരളാ ഫൗണ്ടേഷന്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കുന്നുമ്മല്‍ വോളി അക്കാദമി നിര്‍മ്മിക്കാന്‍ 30.11.2022 ലെ ഉത്തരവ് പ്രകാരം 1 കോടി രൂപയുടെ ഭരണാനുമതി നല്‍കിയാതായി മന്ത്രി പറഞ്ഞു. അതുപ്രകാരം, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ 19.07.2024 ന് പ്രവൃത്തിയുടെ കരാര്‍ നല്‍കി പ്രവൃത്തി ആരംഭിച്ചു.

ഗ്രൗണ്ട് ഡെവലപ്‌മെന്റ്, മഡ് കോര്‍ട്ട്, ഫെന്‍സിങ്ങ് വാള്‍, കോമ്പൗണ്ട് വാള്‍, ഫ്‌ളഡ്‌ലൈറ്റ് എന്നീ ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പ്രവൃത്തി തുടങ്ങുന്നതിന് റോഡ് ഒരുക്കാന്‍ വലിയ തോതില്‍ മണ്ണു നീക്കലും നികത്തലും പാറകള്‍ നീക്കലും വേണ്ടി വന്നു. അതാണ് പ്രവൃത്തി തുടങ്ങാന്‍ വൈകിയത് എന്നും മന്ത്രി പറഞ്ഞു.

2024-25 ബജറ്റില്‍ ഉള്‍പ്പെട്ട പ്രവൃത്തിയാണ് കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ ഹോസ്റ്റല്‍. വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണത്തിനായി നിലവിലെ ഭൂമിയില്‍ റീട്ടെയിനിങ്ങ് വാള്‍ ചെയ്ത് രണ്ട് തട്ടായി തിരിച്ച് എത്രയും വേഗം ഹോസ്റ്റല്‍ കെട്ടിടത്തിന് പ്ലാനും ഡിസൈനും തയ്യാറാക്കി, തുടര്‍ നടപടി സ്വീകരിക്കുന്നതാണ് എന്നും മന്ത്രി സഭയിൽ പറഞ്ഞു.

2024-25 ബജറ്റില്‍ ഉള്‍പ്പെട്ട പുറമേരി ഇന്‍ഡോര്‍ സ്‌റ്റേഡിയ ത്തിന്റെ നിര്‍മ്മാണത്തിന് 2025 ജനുവരിയില്‍ 2 കോടിയുടെ ഭരണാനുമതി നല്‍കി. ടെക്‌നിക്കല്‍ സാങ്ഷന്‍ നല്‍കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ഉടന്‍ ടെക്‌നിക്കല്‍ സാങ്ഷന്‍ അനുവദിച്ച്, കരാര്‍ നല്‍കാന്‍ നടപടി സ്വീകരിക്കുന്നതാണ് മന്ത്രി വ്യക്തമാക്കി.

#MLA #submission #Funds #allocated #playgrounds #Villiyapally #VAbdurahman

Next TV

Related Stories
പ്രവൃത്തി ഉദ്ഘാടനം നാളെ; പൈങ്ങോട്ടായി ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു

Aug 28, 2025 10:34 AM

പ്രവൃത്തി ഉദ്ഘാടനം നാളെ; പൈങ്ങോട്ടായി ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു

പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം -എസ് ഡി പി ഐ

Aug 27, 2025 07:03 PM

വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം -എസ് ഡി പി ഐ

വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹമാണെന്ന് എസ് ഡി പി...

Read More >>
പ്രതിഷേധം ഇരമ്പി; വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ

Aug 27, 2025 03:38 PM

പ്രതിഷേധം ഇരമ്പി; വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ...

Read More >>
ഓണച്ചന്ത; നടക്കുതാഴ ബാങ്ക് ഓണം സഹകരണ വിപണിയ്ക്ക് തുടക്കം

Aug 27, 2025 02:44 PM

ഓണച്ചന്ത; നടക്കുതാഴ ബാങ്ക് ഓണം സഹകരണ വിപണിയ്ക്ക് തുടക്കം

നടക്കുതാഴ ബാങ്ക് ഓണം സഹകരണ വിപണിയ്ക്ക് തുടക്കം...

Read More >>
ക്ഷേമം ഉറപ്പാക്കാൻ; വടകര സാന്റ് ബാങ്ക്സിൽ വഴിയോരക്കച്ചവട മാർക്കറ്റ് ഒരുക്കി വടകര നഗരസഭ

Aug 27, 2025 02:19 PM

ക്ഷേമം ഉറപ്പാക്കാൻ; വടകര സാന്റ് ബാങ്ക്സിൽ വഴിയോരക്കച്ചവട മാർക്കറ്റ് ഒരുക്കി വടകര നഗരസഭ

വടകര സാന്റ് ബാങ്ക്സിൽ വഴിയോരക്കച്ചവട മാർക്കറ്റ് ഒരുക്കി വടകര...

Read More >>
Top Stories










GCC News






//Truevisionall