വടകര :ഭിന്ന ശേഷി നിയമനത്തിന്റെ പേരിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിയമനാംഗീകാരം തടസ്സപ്പെട്ട പ്രശ്നത്തിൽ എൻ എസ് എസ് മാനേജ്മെൻ്റിൻ്റെ കേസിൽ സുപ്രീം കോടതിയുടെ അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പൊതു ഉത്തരവ് ഇറക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെൻ്റർ (കെ. എസ്. ടി. സി ) സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ ആവശ്യപ്പെട്ടു.
നാല് വർഷത്തോളമായി ആയിരക്കണക്കിന് അധ്യാപകരുടെ നിയമനമാണ് അംഗീകാരം കൊടുക്കാതെ തടഞ്ഞിരിക്കുന്നത്.




കോടതി ഉത്തരവ് എല്ലാ എയിഡഡ് നിയമനങ്ങൾക്കും അംഗീകാരം ലഭിക്കുന്ന തരത്തിൽ ഉത്തരവ് സർക്കാറിൽ നിന്നും ഉണ്ടാകണമെന്നും, ലഹരിക്കെതിരെ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും കെ.എസ്.ടി. സി സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻ്റ് ഹരീഷ് കടവത്തൂർ പ്രസ്താവനയിൽ അറിയിച്ചു.
#Aided #school #legalization #Education #Department #should #issue #public #order #KSTC