വടകര: (vatakara.truevisionnews.com) കക്ഷി രാഷ്ട്രീയ ഭേദമന്യേ വടകരയിലെ സാമൂഹിക രാഷ്ട്രീയ സന്നദ്ധ പ്രവർത്തകർ രാസ ലഹരിക്കെതിരെ വടകരയിൽ സ്നേഹക്കൂട്ടായ്മക്ക് ഒരുങ്ങുന്നു.
കുടുംബശ്രീ അയക്കൂട്ടങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, ഗ്രന്ഥശാലകൾ, യുവജനപ്രസ്ഥാനങ്ങൾ, സ്കൂൾ പി. ടി. എ, ജാഗ്രതസമിതി കൺവീനർമാർ തുടങ്ങിയവയുടെ പ്രതിനിധികൾ മാർച്ച് 7 ന് വൈകുന്നേരം നാല് മണിക്ക് വടകര മുനിസിപ്പൽ പാർക്കിൽ ഒത്തുചേരും.
#group #friends #organized #Vadakara #against #drug #addiction