വടകര: (vatakara.truevisionnews.com) വടകരയിലെ മോഡൽ പോളിടെക്‌നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉത്പാദനകേന്ദ്രങ്ങൾ ആക്കി മാറ്റുക, വിദ്യാർത്ഥികളെ വ്യവസായശാലകൾക്ക് ആവശ്യമായ രീതിയിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നത്.
എംഎൽഎ കെ.കെ രമ അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.അരുൺകുമാർ വി.എ സ്വാഗതവും മോഡൽ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ അശോകൻ ഒ.വി നന്ദി പറയുകയും ചെയ്‌തു.




പ്രൊമിനൻ്റ് ടെക്നോളജി മാനേജിംഗ് പാർട്‌നർ അനൂപ് ആർ മുഖ്യപ്രഭാഷണം നടത്തി. വടകര മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സിന്ധു പ്രേമൻ, വാർഡ് കൗൺസിലർ പി.കെ.സി അഫ്‌സൽ, ഹരിയാലി ഡയറക്‌ടർ മണലിൽ മോഹനൻ, പിടിഎ വൈസ് പ്രസിഡൻറ് സുരേഷ് ബാബു എം എന്നിവരും സ്ഥാപനത്തിലെ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
തുടർന്ന് നടന്ന കോളേജ് വികസന സമിതി യോഗം ചേർന്നു
#Income #along #education #Industry #campus #project #started #Vadakara